
തിരുവനന്തപുരം: വാർഡ് വിഭജനം തീരദേശത്തെയും ന്യൂനപക്ഷ വിഭാഗത്തെയും അവഗണിച്ചുകൊണ്ടാണ് നടത്തിയതെന്ന് കെ.പി.സി.സി നിർവഹസമിതിയംഗം ടി.ശരത് ചന്ദ്ര പ്രസാദ് ആരോപിച്ചു.മാണിക്കവിളാകം വാർഡ് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി എസ്.എം ലോക് ജംഗ്ഷനിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വാർഡ് പ്രസിഡന്റ് എം.ജെ.ഷഫീക്കിന്റെ അദ്ധ്യക്ഷതയിൽ പി.പത്മകുമാർ,ഡി.സി.സി വൈസ് പ്രസിഡന്റ് മോളി അജിത്,ഡി.സി.സി ജനറൽ സെക്രട്ടറി വള്ളക്കടവ് നിസാം,വിനോദ് യേശുദാസ്,ബ്ലോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ്, എ.എം.സുബൈർ,മൈനോരിറ്റി കോൺഗ്രസ് ജില്ലാ നേതാവ് എം.സിറാജ് ആസാദ്,റോബി ജോസഫ്,പൂന്തുറ മഹീൻ, കരീം സാഹിബ്,പൂന്തുറ ജെയ്‌സൺ,പൂന്തുറ ദിലീപ്,മെഹബൂബ്,അമിത,ഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.വൈകിട്ട് നടന്ന സമാപന സമ്മേളനം വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.പി.പത്മകുമാർ,കരീം സാഹിബ്,പൂന്തുറ ജയ്സൺ മൺസൂർ എന്നിവർ പങ്കെടുത്തു.