
കഴക്കൂട്ടം: പള്ളിപ്പുറത്ത് 16കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി.ആർ.പി.എഫ് ജവാന് ഗുരുതര പരിക്ക്.പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ജവാൻ സിയാദിനാണ് (46) പരിക്കേറ്റത്.ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിയാദിന്റെ തുടയെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്. പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപം ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു അപകടം.ബൈക്കിൽ പോവുകയായിരുന്ന സി.ആർ.പി.എഫ് ജവാനെ തെറ്റായ ദിശയിൽപ്പോയ 16 കാരനാണ് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ 16കാരന് നിസാര പരിക്കേറ്റു.മംഗലപുരം പൊലീസ് കേസെടുത്തു.
ക്യാപ്ഷൻ: പള്ളിപ്പുറത്ത് അപകടമുണ്ടാക്കിയ ബുള്ളറ്റ്