
തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ളിക് സ്കൂളിൽ ആനുവൽ ഡേ എലഗൻസാ 2024 ഐ.എം.ജി ഡയറക്ടറുമായ കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് രത്‌നകല രത്‌നാകരൻ അദ്ധ്യക്ഷനായിരുന്നു.അവതാരകനും യൂട്യൂബറും പൂർവ വിദ്യാർത്ഥിയുമായ കാർത്തിക് സൂര്യ വിശിഷ്ടാതിഥിയായിരുന്നു.സ്കൂൾ മാനേജരും ട്രസ്റ്റ് സെക്രട്ടറിയുമായ ഡോ.എ.ജി.രാജേന്ദ്രൻ മുഖ്യപ്രഭാഷണവും സ്കൂൾ പ്രിൻസിപ്പൽ പി.കെ.ശ്രീകല റിപ്പോർട്ടും അവതരിപ്പിച്ചു.പി.ടി.എ പ്രതിനിധീകരിച്ച് സീനിയർ സോഫ്ട്‌വെയർ ട്രെയിനറായ ആരതി എസ്.രഘു സംസാരിച്ചു.സ്കൂൾ ഹെഡ്ബോയ് കാശിനാഥ് എസ്.സ്വാഗതവും ഹെഡ് ഗേൾ ഗൗരി എസ്.കുമാർ നന്ദിയും പറഞ്ഞു.
കഴിഞ്ഞവർഷം സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് നൽകി.സ്കൂൾ തലത്തിൽ മികച്ച വിജയം കാഴ്ചവച്ച കുട്ടികൾക്കും അവാർഡ് നൽകി.അക്കാഡമിക് കമ്മിറ്റി കൺവീനർ ഇ.എൻ ജി.ചന്ദ്രബാബു,സ്കൂൾ വൈസ് പ്രിൻസിപ്പൽ ദീപ്തി.ടി,ആനുവൽ ഡേ ഇൻ ചാർജ് മായാനാഥ്.ആർ,കെ.ജി.കോഓർഡിനേറ്റർ ഷൈജ.എൻ.എസ് തുടങ്ങിയവർ പങ്കെടുത്തു.