
തിരുവനന്തപുരം: ജി.കെ.പിള്ള ഫൗണ്ടേഷന്റെ മികച്ച പത്ര റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ കോവളം സതീഷ്‌കുമാർ അർഹനായി. കഴിഞ്ഞ ഒരു വർഷം പ്രസിദ്ധീകരിച്ച വാർത്തകളെ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി അംഗങ്ങളായ ബാലു കിരിയത്ത്, ഗിരിജസേതുനാഥ് , സുദർശനൻ, വി.അനിൽകുമാർ എന്നിവർ അറിയിച്ചു. വർക്കല മേവ കൺവെൻഷൻ സെന്ററിൽ 24ന് വൈകിട്ട് 6ന് നടക്കുന്ന സമ്മേളനത്തിലാണ് പുരസ്കാരദാനം. സമ്മേളനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി പുരസ്കാരം സമ്മാനിക്കും.