
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടറായി എസ്.ആർ. പ്രവീണിനെ നിയമിച്ചു. നിലവിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് പരസ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ്. നാളെ ചുമതലയേൽക്കും. പൊലീസ് ഇൻഫർമേഷൻ ഓഫീസറായിരുന്ന വി.പി. പ്രമോദ്കുമാറിനെ ഇലക്ട്രോണിക്ക് മീഡിയ ഡിവിഷനിൽ അഡീഷണൽ ഡയറക്ടറായി സ്ഥാനകയറ്റത്തോടെ നിയമിച്ചു.