തിരുവനന്തപുരം: യു.പി.എസ്.സി 2024ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീം പ്രകാരം സൗജന്യ അഭിമുഖ പരിശീലനം നടത്തും.

ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ - ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ വിമാന / ട്രെയിൻ ടിക്കറ്റ് ചാർജ് എന്നിവ നൽകും. അഭിമുഖ പരിശീലനത്തിനായി https://kscsa.org വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8281098863, 8281098861.