തിരുവനന്തപുരം: രണ്ടര വയസുകാരിയെ ആയമാർ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ പരിശോധന.അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ,ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സീനിയർ സിവിൽ ജഡ്‌ജ് ഷംനാദ്,സെക്രട്ടറി,ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രതിനിധികൾ,ഡി.എം.ഒ നിർദേശപ്രകാരം അഞ്ച് ഡോക്ടർമാർ,ജുവനൈൽ ഹോം ഇൻസ്‌പെക്ഷൻ വിഭാഗം ചുമതലക്കാർ എന്നിവരാണ് ശനിയാഴ്ച സമിതിയിലെത്തിയത്.
സമിതിയുടെ പ്രവർത്തനങ്ങളും ജീവനക്കാരുടെ വിവരങ്ങളും സംഘം പരിശോധിച്ചു.കുട്ടികളുമായും ആശയവിനിമയം നടത്തി.ജില്ലാ ലീഗൽ അതോറിട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വോളന്റിയർമാരും സൈക്കോളജിസ്റ്റുകളും സംഘത്തിലുണ്ടായിരുന്നു.
സമിതിയിലെ രേഖകൾ,സാമ്പത്തിക വിവരങ്ങൾ, ജീവനക്കാരുടെ എണ്ണം, മറ്റ് വിവരങ്ങൾ, അഡ്‌മിനിസ്‌ട്രേറ്റീവ്, മാനേജ്‌മെന്റ് വിവരങ്ങൾ, കുട്ടികളുടെ ആരോഗ്യവിവരങ്ങൾ എന്നിവയും പരിശോധിച്ചു. പരിശോധന റിപ്പോർട്ട് ജില്ലാ, ഹൈക്കോടതി,ജുവനൈൽ ജസ്റ്റിസ് കമ്മിറ്റികൾക്ക് കൈമാറും.