
മണീട്: മണീട് മേമുഖത്ത് ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. വിദേശത്ത് താമസിക്കുന്ന നെല്ലിക്കാപ്പിള്ളി ടിജോ ജോൺസന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ടിജോ കുടുംബത്തോടൊപ്പമാണ് കുവൈറ്റിൽ താമസിക്കുന്നത്. പതിവു പോലെ വൈകിട്ട് വീട് നോക്കാൻ എത്തിയ ടിജോയുടെ പിതാ വാണ് വീടിന്റെ മുൻഭാഗത്തെ പ്രധാന വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പരിശോധനയിൽ വീടിന്റെ 4 മുറികളും കുത്തിത്തുറന്നതായി കണ്ടെത്തി. മേശയും അലമാരയും ഉൾപ്പെടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്. രാത്രി 12.30 നും 1.30 നും ഇടയിലാണു മോഷണം നടന്നതെന്നാണു പ്രാഥമിക നിഗമനം. വീട്ടിൽ സി.സി ടിവി ഘടിപ്പിച്ചിരുന്നെങ്കിലും വൈദ്യുതി വിച് ഛേദിച്ചായിരുന്നു മോഷണം.