കാട്ടാക്കട: പൊന്നറ ശ്രീധറിന്റെ പേരിൽ കാട്ടാക്കടയിൽ സ്ഥാപിക്കുന്ന സ്മാരക ടൗൺഹാളിന്റെ ശിലാസ്ഥാപന കർമ്മം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. ഇതിനായി 9.50കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയത്. 1.23ഏക്കർ സ്ഥലത്താണ് ടൗൺഹാൾ പണിയുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലാഖ,ജില്ലാ പഞ്ചായത്തംഗം രാധിക,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മഞ്ചുഷ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ എന്നിവർ പങ്കെടുത്തു.