hi

കിളിമാനൂർ: രാജാ രവിവർമ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന് കിളിമാനൂർ ഗവ. എൽ.പി സ്‌കൂളിൽ തുടക്കമായി. ദ്യുതി 2024 എന്ന പേരിൽ ആരംഭിച്ച ക്യാമ്പ് കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ജി.കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ വേണു ജി.പോറ്റി പതാക ഉയർത്തി. സ്‌കൂൾ പ്രിൻസിപ്പൽ പി.നിസാം സ്വാഗതം പറഞ്ഞു. മുൻ ബി.പി. സി വി.ആർ സാബു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ,വി.ഉഷാകുമാരി,ബ്ലോക്ക് അംഗം സജികുമാർ,എം.എൻ.ബീന, സി.ഡി.എസ് ചെയർപേഴ്സൺ ടി.എസ്.അൽസി,ബി.പി.സി നവാസ്,എൽ.പി സ്കൂൾ എസ്.എം.സി ചെയർമാൻ രതീഷ് കുമാർ,പി.ടി.എ പ്രസിഡന്റ് ജി.അൻസി,സ്കൂൾ അദ്ധ്യാപക പ്രതിനിധി കെ.സി ലാലി, കൃഷ്ണ എസ്.കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പ് 27ന് സമാപിക്കും. സമ്മേളനം ജില്ല പഞ്ചായത്തംഗം ജി. ജി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.