ആറ്റിങ്ങൽ: മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ രാത്രി കാലങ്ങളിൽ ഡോക്ടറുടെ സേവനം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി മണമ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി പടിക്കൽ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം തോട്ടയ്ക്കാട്ട് ശശി ധർണ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ചു. മലയൻകീഴ് രാധാകൃഷ്ണൻ,മണമ്പൂർ ദിലീപ്,ആറ്റിങ്ങൽ സന്തോഷ്‌,മെമ്പർമാരായ രതി,നിമ്മി അനിരുദ്ധൻ,പ്രിയങ്ക,ബൈജു,ബീജ ഷൈജു,ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം എൻ.എസ്.രവി തുടങ്ങിയവർ പങ്കെടുത്തു