mscbbb

മുടപുരം: അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെ 57ാമത് വാർഷിക പൊതുയോഗം കഴിഞ്ഞ ദിവസം ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ പ്രസിഡന്റ് ബി.മുരളീധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

ബാങ്ക് ഭരണസമിതി അംഗം ഷിബു.ബി അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു.സി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇൻ ചാർജ് കെ.എസ്.രമാദേവി പ്രവർത്തന റിപ്പോർട്ടും ഭരണസമിതി അംഗങ്ങളായ കെ.എസ്.അബ്ദുൽ റഷീദ് ആഡിറ്റ് റിപ്പോർട്ടും ടി.സുനിൽകുമാർ ബഡ്‌ജറ്റും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് പ്രസിഡന്റ് മറുപടി നൽകി. ബാങ്ക് ഭരണസമിതി അംഗങ്ങളായ ഡി.അർജുനൻ,സദൻലാൽ.എം.എസ്,നൗഷാദ്.സി, ഭദ്രാമ്മ.കെ.പി,രമ്യ.ജി എന്നിവർ പങ്കെടുത്തു. ഭരണസമിതി അംഗം ഷാന്റി.ജി നന്ദി പറഞ്ഞു.

ഫോട്ടോ: അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ

പ്രസിഡന്റ് ബി.മുരളീധരൻ നായർ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു