p

വർക്കല: 74-ാമത് നാരായണഗുരുകുല കൺവെൻഷന് വർക്കല നാരായണ ഗുരുകുലത്തിൽ ഇന്ന് തുടക്കമാകും. രാവിലെ 9ന് ഡോ. പീറ്റർ ഒപ്പൻഹൈമർ ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാ മന്ദിരാങ്കണത്തിൽ പതാക ഉയർത്തും. 10ന് ആകാശവാണി, ദൂരദർശൻ ട്രെയിനിംഗ് സെന്റർ മുൻ ഡയറക്ടർ എസ്.രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വ്യാസപ്രസാദ് എന്നിവർ പ്രഭാഷണം നടത്തും. ഗുരു നിത്യചൈതന്യയതിയുടെ ഇൻഡെലിബിൾ ഇംപ്രെഷൻസ് എന്ന പുസ്തകം പ്രകാശനം ചെയ്യും. 11ന് നാരായണ ഗുരുദർശനം എന്ന വിഷയത്തിൽ സെമിനാർ നടക്കും. ബ്രഹ്മചാരി ബിജോയിസ് മോഡറേറ്ററാവും. ദിലീപ്.പി.ഐ, അജയൻ.ജെ, ഡോ.വി.കെ.സന്തോഷ് എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30ന് അടൂരിൽ നിത്യസ്‌മൃതിയുടെ ഭാഗമായി ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത 30 പേരുടെ സൃഷ്ടികളുടെ പ്രദർശനം - മൂല്യങ്ങളുടെ സംഘനൃത്തം ഗുരുമുനി നാരായണപ്രസാദ് ഉദ്ഘാടനം ചെയ്യും. 3.30ന് ഗ്രൂപ്പ് ചർച്ച, വൈകിട്ട് 4.30ന് നടക്കുന്ന സമാപന ചർച്ചയിൽ ഡോ.റാണി ജയചന്ദ്രൻ അവലോകന പ്രസംഗം നടത്തും. നാരായണഗുരുകുലത്തിലെ ഗൃഹസ്ഥശിഷ്യരുടെ വിശാലകൂട്ടായ്മയായ പീതാംബര സൗഹൃദത്തിലെ അംഗങ്ങളും ഒത്തുചേരും. 29 വരെ നടക്കുന്ന കൺവെൻഷനിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.

ശി​വ​ഗി​രി​യി​ൽ​ ​ക​ഥാ​പ്ര​സം​ഗ​ ​ശ​താ​ബ്ദി​ ​സ​മ്മേ​ള​നം​ 27​ന്


ശി​വ​ഗി​രി​:​ ​ശി​വ​ഗി​രി​യി​ൽ​ ​തീ​ർ​ത്ഥാ​ട​ന​കാ​ല​ ​പ​രി​പാ​ടി​ക​ളി​ലെ​ ​പ്ര​ധാ​ന​ ​ഇ​ന​മാ​യി​ 27​ന് ​ക​ഥാ​പ്ര​സം​ഗ​ശ​താ​ബ്ദി​ ​സ​മ്മേ​ള​നം​ ​ന​ട​ത്തും.​ ​പ്രൊ​ഫ.​ ​വി.​ ​ഹ​ർ​ഷ​കു​മാ​റി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​മു​ൻ​മ​ന്ത്രി​ ​മു​ല്ല​ക്ക​ര​ ​ര​ത്നാ​ക​ര​ൻ​ ​ശ​താ​ബ്ദി​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്രൊ​ഫ.​ ​വ​സ​ന്ത​കു​മാ​ർ​ ​സാം​ബ​ശി​വ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​അ​യി​ലം​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ചി​റ​ക്ക​ര​ ​സ​ലിം​കു​മാ​ർ,​ ​കോ​ട്ട​യം​ ​പ്ര​സ​ന്ന​കു​മാ​ർ,​ ​ആ​ല​പ്പി​ ​ര​മ​ണ​ൻ,​ ​സീ​ന​ ​പ​ള്ളി​ക്ക​ര,​ ​തെ​ക്കു​ഭാ​ഗം​ ​വി​ശ്വം​ഭ​ര​ൻ,​ ​കാ​യം​കു​ളം​ ​വി​മ​ല​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ക്കും.