christ

മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിലെ 10ാംമത് വാർഷികവും ക്രിസ്മസ് ദിനാഘോഷം'ക്രിസ്റ്റി സ്പെരാൻസ 2024" കൊല്ലം,ഭദ്രാസനാധിപൻ, മലങ്കര ഓർത്തഡോക്സ‌് സഭ മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദിയണീസിയോസ് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശവും നൽകി. മാനേജർ റവ.ഫാദർ സിറിയക് മഠത്തിൽ സി.എം.എ യോഗം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ.ഫാദർ ചാക്കോ പുതുകുളം സി.എം.ഐ സ്വാഗതം പറഞ്ഞു. പിന്നണി ഗായകൻ രാഖേഷ് ബ്രഹ്മാനന്ദൻ,വൈസ് പ്രിൻസിപ്പൽ റവ.ഫാദർ മാത്യു പുത്തൻപുരക്കൽ സി.എം.ഐ,കെ.ജി.ഇൻ ചാർജ് ലളിതാകുമാരി,അക്കാഡമിക് കോ-ഓർഡിനേറ്റർ സുചിത്ര വി.വി,പി.ടി.എ പ്രസിഡന്റ് പ്രേംജിത്ത് എന്നിവർ സംസാരിച്ചു. കാസാ ചാരിറ്റിയുടെ ഭാഗമായി സ്കൂൾ സ്റ്റാഫ് സന്ധ്യ മോഹന് സഹായ ധനം നൽകി.