
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ .കരുണാകരന്റെ 14-ാം ചരമവാർഷികം ഇന്ന് രാവിലെ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയ്ക്ക് മുൻപിൽ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ആചരിക്കും.
രാവിലെ 9ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും. യൂണിയൻ പ്രസിഡന്റ് അഡ്വ .ടി. ശരത്ചന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ,എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എം.പി , മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ .മുരളീധരൻ, എം .എം. ഹസ്സൻ, അടൂർ പ്രകാശ് എം. പി, എൻ. ശക്തൻ,വി .എസ്. ശിവകുമാർ, പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും. കെ.പി.സി.സി ,ഡി.സി.സി , ഐ.എൻ.ടി.യു.സി യൂണിയൻ ഭാരവാഹികളും തൊഴിലാളികളും,പാർട്ടി പ്രവർത്തകരും പങ്കെടുക്കുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ചാലസുധാകരൻ അറിയിച്ചു.
ജഡ്ജിക്കെതിരായ സൈബർ
ആക്രമണം: ഫേസ്ബുക്കിന്
കത്തയച്ച് പൊലീസ്
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയ കൊച്ചി സൈബർ പൊലീസ്, വിവര ശേഖരണത്തിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു. പ്രതിയെ വൈകാതെ പിടികൂടാനാകുമെന്ന് പൊലീസ് പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം. സൈബർ ക്രൈം അസി. കമ്മിഷണർ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്