
ആറ്റിങ്ങൽ: മൂന്നുമാസം കുടിശികയുള്ള കുട്ടികളുടെ ഉച്ചഭക്ഷണഫണ്ട് അടിയന്തരമായി വിതരണം ചെയ്യണമെന്ന് കെ.പി.എസ്.ടി.എ ചിറയിൻകീഴ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ഉപജില്ലാ പ്രസിഡന്റ് പി.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി വി.വിനോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം എൻ.സാബു,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.യു.സഞ്ജീവ്,ആർ.എ. അനീഷ്,ഹുദ ഫാറൂഖ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അനൂപ് സി.നാരായണൻ (പ്രസിഡന്റ്), എസ്.ഷിജിന (സെക്രട്ടറി), ജി.എസ്.ലീന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.