
തിരുവനന്തപുരം: വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയം 33-ാം വാർഷിക ദിനം ആഘോഷിച്ചു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി സരസ്വതി വിദ്യാലയം വർഷം തോറും നൽകി വരുന്ന ' പ്രചോദനാത്മ വ്യക്തിത്വം-2024" അവാർഡുകൾ വിതരണം ചെയ്‌തു.
ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ എം.ഡി ബൈജു ഗോപാലൻ,മില്ലേനിയം ഗ്രൂപ്പ് സി.ഇ.ഒ ഹരീഷ് കുമാർ, നൂക്കോട്ട് നോവ്ജേ കമ്പ്യൂസിസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ സന്ദീപ് കുമാർ കെ.കെ, സനോജ് കുമാർ കെ.കെ, ജെ.ആർ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഡയറക്ടർ ചിരാഗ് പുരുഷോത്തം എന്നിവർക്ക് സമ്മാനിച്ചു. സി.ബി.എസ്.ഇ തിരുവനന്തപുരം മേഖല റീജിയണൽ ഡയറക്ടർ മഹേഷ്. ധർമ്മാധികാരി.ഡി വിശിഷ്ടാതിഥിയായിരുന്നു.
വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ പാർവതി ഐ.എം അനുമോദന പ്രഭാഷണം നടത്തി. സരസ്വതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ജി.രാജമോഹൻ,വൈസ് ചെയർപേഴ്സൺ ഡോ.ദേവി മോഹൻ,ജനറൽ സെക്രട്ടറി എം.ലൈലാ കുമാരി,സെക്രട്ടറി ഡോ.കെ. ചന്ദ്രമോഹൻ,പ്രിൻസിപ്പൽ ശൈലജ ഒ.ആർ എന്നിവർ സംബന്ധിച്ചു.