
കല്ലമ്പലം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആർ.എസ്.പി വർക്കല ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മരുതി കോവൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സായാഹ്ന ധർണ ആർ.എസ്.പി കേന്ദ്ര സമിതി അംഗം കെ.എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്‌തു.
ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഡോ.കെ. ബിന്നി അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ എക്സിക്യൂട്ടീവ് അംഗം ചെമ്മരുതി ശശികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പുലിയൂർ ചന്ദ്രൻ, മണ്ഡലം സെക്രട്ടറി എസ്. രാമചന്ദ്രൻ നായർ,നാവായിക്കുളം ലോക്കൽ സെക്രട്ടറി ബൈജു കിഴക്കേനല,കുടവൂർ ലോക്കൽ സെക്രട്ടറി ആലുംമൂട്ടിൽ അലിയാരുകുഞ്ഞ്, ചെമ്മരുതി ലോക്കൽ സെക്രട്ടറി സുദർശനൻ കോവൂർ,യു.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.മോഹൻദാസ്, ആർ.വൈ.എഫ് നേതാക്കളായ ഡോ.കെ.ശരത് ചന്ദ്രൻ, അഡ്വ.സമീർ, ഐക്യ മഹിളാസംഘം മണ്ഡലം സെക്രട്ടറി ജയശ്രീ എസ് കുമാർ, മണ്ഡലം പ്രസിഡന്റ് അംബികാ കുമാരി എന്നിവർ പങ്കെടുത്തു.