
കോവളം: കോവളത്ത് വഴിയോരക്കച്ചവടം നടത്തുന്നവർക്കെതിരെയുള്ള പൊലീസ് നടപടികൾ അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കോവളം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
കോവളത്ത് നടന്ന കൺവെൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൈക്കിൾബാസ്റ്റ്യൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ കോവളം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുട്ടയ്ക്കാട് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി ഷീലാഅജിത്ത്,എ.ഐ.ടി.യു.സി കോവളം മേഖലാ പ്രസിഡന്റ് ശിശുപാലൻ എന്നിവർ സംസാരിച്ചു. കോവളം മണ്ഡലം പ്രസിഡന്റായി മുട്ടയ്ക്കാട് വേണുഗോപാൽ,ആക്ടിംഗ് സെക്രട്ടറിയായി സലീം,ജോയിന്റ് സെക്രട്ടറിയായി രാജീവ്,വൈസ് പ്രസിഡന്റായി സുൽഫത്ത് എന്നിവരെ തിരഞ്ഞെടുത്തു.