കോവളം: വിഴിഞ്ഞം പ്രസ് ക്ലബ് വാർഷികാവും ക്രിസ്മസ് ആഘോഷവും നാളെ നടക്കും. രാവിലെ 11ന് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടികൾ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ അദ്ധ്യക്ഷത വഹിക്കും. എം. വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയാവും. വിഴിഞ്ഞം തീര സംരക്ഷണ സേന സ്റ്റേഷൻ മേധാവി കമാണ്ടർ ജി. ശ്രീകുമാർ, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. റാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്. ശ്രീകുമാർ, കെ. ചന്ദ്രലേഖ, ഫ്രീഡാസെെമൺ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, കൗൺസിലർമാരായ പി. ബെെജു, സത്യവതി, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രമേഷ് ബാബു. അദാനി ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ, ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സി.ഒ.ഒ ശ്രീപ്രസാദ്, സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ. എസ്. അജിത്, കോൺഗ്രസ് കോവളം ബ്ളോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, ബി.ജെ.പി കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ്മോഹൻ, സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. പ്രസ് ക്ലബ് സെക്രട്ടറി ഷാജിമോൻ സ്വാഗതവും ട്രഷറർ എസ്. രാജേന്ദ്രകുമാർ നന്ദിയും പറയും. പ്രവർത്തന മേഖലയിലെ മികവിന് പ്രസ് ക്ലബ് നൽകുന്ന അവാർഡ് സർക്കിൽ ഇൻസ്പെക്ടർ പ്രജീഷ് ശശിക്ക് കെെമാറും. സാംസ്കാരിക പ്രവർത്തകനും സംരഭകനുമായ പെർഫക്ടോ ലോജിസ്റ്റിക്സ് ഡയറക്ടർ മുക്കംപാലമൂട് രാധാകൃഷ്ണനെയും പ്രവർത്തന മേഖലയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ മാദ്ധ്യമപ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.