പോത്തൻകോട്: പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ ശരീരത്തിൽ 20 ലേറെ മുറിവുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കും ഇടുപ്പിനും കാലിലെ തുടയ്ക്കും ഉണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണ മെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയിൽ കാൽ മുട്ടുകൾക്കും കൈത്തണ്ടയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും വിരലുകൾക്ക് പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രക്തത്തിന്റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിൾ ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.