തിരുവനന്തപുരം: കൺസ്യൂമർഫെഡിന്റെ ക്രിസ്‌മസ് പുതുവത്സര സഹകരണ വിപണിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. സ്റ്റാച്യു ത്രിവേണി അങ്കണത്തിലെ വിപണി ജനുവരി ഒന്നുവരെ തുടരും. ജില്ലയിലെ മറ്റു 13 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴിയും 13 ഇനം സബ്‌സിഡി സാധനങ്ങൾ നൽകും. ടോക്കൺ അടിസ്ഥാനത്തിലാണ് വിതരണം.

നോൺ സബ്‌സിഡി ഉത്പന്നങ്ങളായ ത്രിവേണി തേയില,ബിരിയാണി അരി,ആട്ട,മൈദ,അരിപ്പൊടി എന്നിവയും ത്രിവേണി നോട്ട് ബുക്കുകളും മേളയിൽ ലഭിക്കും. വിപണിയിൽ 10 ദിവസം തുടർച്ചയായി നടത്തുന്ന മാർക്കറ്റ് ഇടപെടലിന്റെ ഭാഗമായി ക്രിസ്‌മസ് പുതുവത്സര വിപണിയിൽ ഉണ്ടാകാനിടയുള്ള വിലക്കയറ്റം പിടിച്ചുനിറുത്താൻ കഴിയുമെന്ന് കൺസ്യൂമർഫെഡ് ഡയറക്ടർമാരായ ലേഖസുരേഷ്,വി.സന്തോഷ്‌,റീജിയണൽ മാനേജർ ബി.എസ്.സലീന എന്നിവർ അറിയിച്ചു.