1

കുളത്തൂർ: നഗരസഭയുടെ കീഴിൽ പൗണ്ട്കടവ് വാർഡിൽ പ്രവർത്തിക്കുന്ന വേളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
വലിയ വേളി തൈവിളാകം വീട്ടിൽ ബിജീഷ് വിജയനെയാണ് (28) തുമ്പ എസ്.എച്ച്.ഒ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തൊണ്ടിമുതലും കണ്ടെടുത്തു. ഇയാൾ തുമ്പ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ്.