തിരുവനന്തപുരം: മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തിലെ 136-ാമത് പ്രതിഷ്ഠാവാർഷികവും കൊടിയേറ്റ് മഹോത്സവവും വിജയിപ്പിക്കുന്നതിന് ക്ഷേത്രത്തിൽ കൂടിയ മണ്ണന്തര ശാഖയിലെ വനിതാസംഘം പ്രവർത്തകരുടെ യോഗം തീരുമാനിച്ചു.

പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ഡി.സായികുമാർ,പി.കെ.ശ്രീവത്സൻ,കെ.ബോസ്കോ,എസ്.രാജൻ,വി.എസ്.രതീഷ് എന്നിവർ പങ്കെടുത്തു. വനിതാ സംഘം ഭാരവാഹികളായി ശൈലജകുമാരി എസ് (പ്രസിഡന്റ്),ഒ.ബിന്ദുകല (സെക്രട്ടറി), കൺവീനർമാരായി എസ്.പത്മിനി,രാധിക.ബി,ലതകുമാരി.എസ്,എസ്.ശ്യാമള എന്നിവരെ ചുമതലപ്പെടുത്തിയതായി ഓഫീസ് സെക്രട്ടറി മണ്ണന്തല സി.മോഹനൻ അറിയിച്ചു. വനിതാ സംഘം യൂണിയൻ ഭാരവാഹികളായ എസ്.പ്രസന്നകുമാരി, സുധാവിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.