
തിരുവനന്തപുരം: ബി.എസ്.എൻ.എൽ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.ആർ. പ്രതാപൻ പറഞ്ഞു.
ബി.എസ്.എൻ.എൽ ആൻഡ് ഡി.ഒ.ടി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് കെ.പത്മകുമാറിന്റെ അദ്ധ്യക്ഷനായി. ആൾ ഇന്ത്യ പ്രസിഡന്റ് കെ.തോമസ് ജോൺ മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ സെക്രട്ടറി ജി.സുരേന്ദ്രൻ സർക്കിൾ ട്രഷറർ തോമസ് ജോർജ്,എഫ്.എൻ.ടി.ഒ ജില്ലാ സെക്രട്ടറി വി.ബി.ലാൽകുമാർ,ബി.വിശ്വകുമാർ,സി.മുത്തുസ്വാമി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി തോമസ് ജോർജ് (പ്രസിഡന്റ്),ബി.വിശ്വകുമാരൻ നായർ(സെക്രട്ടറി),എം.ആർ.കെ. വിജയൻ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.