
വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമ പഞ്ചായത്ത് വനിതാ ജംഗ്ഷൻ പരിപാടി ഇന്ന് ഉച്ചയ്ക്ക് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പ്രത്യേക വേദിയിൽ സംഘടിപ്പിച്ചും.റൂറൽ എസ്.പി കിരൺനാരായൺ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബിനാരാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.നന്ദിനി ,ഡോ.ആശ നജീബ്,ബ്ലോക്ക് മെമ്പർ അരുണ.സി.ബാലൻ,അസിനാ ബീവി എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. ചടങ്ങിനോടനുബനിച്ച് ഫ്ലാഷ് മോബ്,വാഹന പ്രചാരണ ജാഥ തുടങ്ങിയവ സംഘടിപ്പിച്ചു.