ezhuthachan

തിരുവനന്തപുരം: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഫൗണ്ടേഷന്റെയും,ചെക്കാല നായർ സമുദായ സംഘത്തിന്റെയും (സി.എൻ.എസ്.എസ്)ആഭിമുഖ്യത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജന്മദിനം ആഘോഷിച്ചു.

ആറ്റുകാൽ കേന്ദ്രമായ സി.എൻ.എസ്.എസിന്റെ സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് സംഘടന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.തലസ്ഥാനത്തും,ജന്മസ്ഥലമായ തിരൂരും എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നും കേരള സർവകലാശാലയിൽ ചെക്കാല നായർ സമുദായത്തിൽ നിന്ന് ഒരു മെമ്പറെ നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.ചടങ്ങിൽ കൗൺസിലർ ഉണ്ണികൃഷ്ണൻ നായർ,സനൽ ലാൽ,ആറ്റുകാൽ രാധാകൃഷ്‌ണൻ,സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം എം.ആർ.മനോജ്,ചന്ദ്രശേഖരൻ പിള്ള,വിജയൻ,ജയൻ,അഡ്വ.രാമചന്ദ്രൻ നായർ,അഡ്വ.സനൽ കുമാർ എന്നിവർ സംസാരിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം നടന്നു.