
നെയ്യാറ്റിൻകര: കേരള തണ്ടാൻ മഹാസഭ കരിച്ചൽ ശാഖ പൊതുയോഗം മഹാസഭ ഡയറക്ടർ ബോർഡ് മെമ്പർ കുളത്തൂർ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഡോ.അംബേദ്കറിനെ കേന്ദ്ര സർക്കാർ അപമാനിച്ച നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.ജാതി സെൻസസ് എത്രയും വേഗം നടപ്പാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.താലൂക്ക് യൂണിയൻ പ്രസിഡന്റ് കരിച്ചൽ സുന്ദരേശൻ,യൂണിയൻ സെക്രട്ടറി പൊഴിയൂർ ശിവ ബാലൻ,യൂണിയൻ കൗൺസിലർ പെരുമ്പഴുതൂർ സുനിൽ,മുല്ലൂർ അജിത്ത് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ആര്യ അശോകൻ (പ്രസിഡന്റ്),ശ്രീകുമാരൻ (വൈസ് പ്രസിഡന്റ്),സന്തോഷ്‌കുമാർ (സെക്രട്ടറി),നന്ദിനി (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.