g

തിരുവനന്തപുരം: കേരള വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുസ്തകരചനയ്ക്കുള്ള എസ്.അനിൽ രാധാകൃഷ്ണൻ ഫെലോഷിപ്പ് ഫ്രീലാൻസ് പത്രപ്രവർത്തകനായ ടി.സി.രാജേഷിന്. 'കേരളത്തിലെ റോഡ് വികസനവും ഗതാഗത സുരക്ഷയും' എന്ന വിഷയത്തിൽ പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെലോഷിപ്പ്.

2021ൽ അന്തരിച്ച 'ദ ഹിന്ദു' ബ്യൂറോ ചീഫ് എസ്.അനിൽ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേർന്നാണ് ഫെലോഷിപ്പ് ഏർപ്പെടുത്തിയത്. 50,000 രൂപയാണ് ഫെലോഷിപ്പ് തുക.

ഇടുക്കി തൂക്കുപാലം സ്വദേശിയായ ടി.സി.രാജേഷ് തിരുവനന്തപുരത്ത് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. റോഡ് സുരക്ഷ, മാലിന്യനിർമാർജനം തുടങ്ങിയ രംഗങ്ങളിൽ വോളന്ററി ക്യാമ്പയിനുകൾക്കും ഐ.ഇ.സി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.