
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തിൽ ശാന്തിഗിരി ആശ്രമത്തിലെ റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ നടത്തിയ പീസ് കാർണിവലിന്റെ സമാപന ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മയും കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനിയും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്സ് ചർച്ച് സെമിനാരിയിൽ പഠിക്കുന്ന ആസാം,സിക്കിം മണിപ്പൂർ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദിക വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച കരോൾ ഗാനം,സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ മാന്ത്രികസംഗീതവിരുന്ന് എന്നിവ നടന്നു.
ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ആക്ട്സ് പ്രസിഡന്റ് ബിഷപ് ഉമ്മൻ ജോർജ് ക്രിസ്മസ് സന്ദേശവും പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി പുതുവത്സരസന്ദേശവും നൽകി.ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ബിഷപ് ഡോ.മാത്യൂസ് മാർ സിൽവാനിയോസ്,സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺവില്യം പോളിമെറ്റ്ല,ഡോ.വർക്കിഎബ്രഹാം കാച്ചാണത്ത്, ഫാ.വർക്കി എബ്രഹാം ആറ്റുപുറത്ത്,സബീർ തിരുമല, സാജൻവേളൂർ,ഷേർലി സ്റ്റുവർട്ട്,പ്രമീള,ഷെവലിയാർ കോശി.എം.ജോർജ്,ഡോ.കെ.കെ.മനോജൻ,ഡോ.ഷീജ.ജി.മനോജ്, ഡെന്നീസ് ജേക്കബ് പൂലന്തറ.കെ.കിരൺദാസ്,ആർ.സഹീറത്ത് ബീവി, ജയപ്രകാശ്.എ എന്നിവർ പങ്കെടുത്തു.