
തിരുവനന്തപുരം: ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാൻ വേറിട്ട കരോൾ ഗാനസന്ധ്യയൊരുക്കി തലസ്ഥാനത്ത് 80 അമ്മമാരുടെ കൂട്ടായ്മ.വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ക്രിസ്‌മസ് -ന്യൂഇയർ പ്രോഗ്രാമിലാണ് എൺപത് അമ്മമാരുടെ കൂട്ടായ്മയിൽ സംഗീത സദ്യയൊരുക്കിയത്.കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന കരോൾ സംഘഗാനത്തിൽ 30 വയസ് മുതൽ 80 വയസ് വരെയുള്ളവരാണ് പങ്കെടുത്തത്.സംഗീതജ്ഞ ഡോ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്‌തു.ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ക്രിസ്‌മസ് ന്യൂ ഇയർ സന്ദേശം നൽകി.ചടങ്ങിൽ വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,പന്തളം ബാലൻ,ഖാലിദ്,പ്രാർത്ഥന,രഞ്ജിനി സുധീരൻ തുടങ്ങിയവർ പങ്കെടുത്തു. വിജയകുമാർ,ഗോപൻ ശാസ്തമംഗലം,വനിതാവേദി പ്രസിഡന്റ് സതി തമ്പി,സെക്രട്ടറി മിനി ദീപക് തുടങ്ങി നൂറോളം വനിതകൾ പങ്കെടുത്തു.