hi

വാമനപുരം: ശിവഗിരി തീർത്ഥാടന പദയാത്രയോടനുബന്ധിച്ച് മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയന്റെ പദയാത്രികർക്കുള്ള പീതാംബര ദീക്ഷ സമർപ്പണം വെഞ്ഞാറമൂട് ശാഖാ ഗുരുക്ഷേത്രത്തിൽ നടന്നു. പുളിയറകാവ് ക്ഷേത്രം മേൽശാന്തി നീലംകുളങ്ങര രതീഷ് പോറ്റിയുടെ കാർമ്മികത്വത്തിൽ യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാരയുടെ അദ്ധ്യക്ഷതയിൽ പദയാത്ര ക്യാപ്ടൻ എസ്.ആർ.രജികുമാറിന് പീതാംബര ദീക്ഷ സമർപ്പണം നിർവഹിച്ചു. പദയാത്ര വൈസ് ക്യാപ്ടന്മാരായ ചന്തു വെള്ളു മണ്ണടി, ബിന്ദു വലിയ കട്ടയ്ക്കൽ,ഭാസി വലിയ കട്ടയ്ക്കൽ,യൂണിയൻ വനിതാ സംഘം കൺവീനർ ചിഞ്ചു ചക്കക്കാട്,വിജിൽ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.