തിരുവനന്തപുരം: രാഷ്ട്രീയത്തിലും കേരളത്തിന്റെ വികസനത്തിനും വ്യത്യസ്ത ശൈലിയിലൂടെ ധീരമായ നിലപാടുകളെടുത്ത രാഷ്ട്രീയ നേതാവാണ് കെ.കരുണാകരനെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ 14ാം ചരമവാർഷികത്തോടനുബന്ധിച്ച് ഡി.സി.സിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. എൻ.ശക്തൻ,ജി.സുബോധൻ,എം.എ.വാഹീദ്, കടകംപള്ളി ഹരിദാസ്,ആർ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
ചെമ്പഴന്തി അനിൽ, കമ്പറ നാരായണൻ, അയിര സുരേന്ദ്രൻ, കൈമനം പ്രഭാകരൻ, എം.ശ്രീകണ്ഠൻ നായർ, എസ്.കൃഷ്ണകുമാർ, കൊയ്തൂർക്കോണം സുന്ദരൻ, സി.എസ്.ലെനിൻ, വിനോദ്‌സെൻ, സി. ജയചന്ദ്രൻ, ടി.ബഷീർ, പി.പത്മകുമാർ, വെള്ളൈക്കടവ് വേണുകുമാർ, ആർ. ലകഷ്മി എന്നിവർ പങ്കെടുത്തു.