
ആറ്റിങ്ങൽ: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അദ്ധ്യാപക - വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ.എസ് ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്.ബി,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറുമാരായ ബിജോയ് എം.എസ്,സനു എസ്.കെ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.റാണി കെ.വിയും എൻ.എസ്.എസ് വോളന്റിയർമാരും പങ്കെടുത്തു.