general

ബാലരാമപുരം: മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ അനുസ്മരണവും സർവ മത പ്രാർത്ഥനയും കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.എം.വിൻസെന്റ് എം.എൽ.എ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ സന്ദേശം നൽകി.മണ്ഡലം പ്രസിഡന്റ് എ.അർഷാദ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം വിൻസെന്റ് ഡി പോൾ, മുൻ മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി അഫ്സൽ ബാലരാമപുരം, ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീഷ് കുമാർ,ജില്ല വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം ,ബ്ലോക്ക് ജന:സെക്രട്ടറിമാരായ അജിത് കുമാർ,അബ്ദുൽ കരീം,ടി. ഷമീർ, എം.സജീവ്,സജികുമാർ,ജന്നത്ത് ബീവി ,നിർമ്മലാറാണി തുടങ്ങിയവർ സംസാരിച്ചു.ജനതാദൾ വിട്ട് കോൺഗ്രസിലേക്ക് എത്തിയ കോട്ടുകാൽക്കോണം ബിന്ദുലാൽ, സി.പിഎമ്മിൽ നിന്നെത്തിയ അരുൺ, കബീർ തുടങ്ങിയവരെ എം.വിൻസെന്റ് എം.എൽ.എ ഷാളണിയിച്ച് സ്വീകരിച്ചു.