
നെടുമങ്ങാട് : മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ 14-ാമത് ചരമവാർഷികാചരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിവിധ ഘടകങ്ങളുടെ ആഭിമിഖ്യത്തിൽ സമുചിതമായി ആചരിച്ചു.നിരവധി കേന്ദ്രങ്ങളിൽ ലീഡറുടെ ഛായചിത്രത്തിന്നു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട് ജംഗ്‌ഷനിൽ അനുസ്മരണം സംഘടിപ്പിച്ചു.ആനാട് ജയൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ അദ്ധ്യക്ഷത വഹിച്ചു.ആർ.അജയകുമാർ,ആനാട് പി.ഗോപകുമാർ എം.എൻ ഗിരി, മുരളീധരൻ നായർ, വേലപ്പൻ നായർ എന്നിവർ സംസാരിച്ചു.കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വേട്ടംപള്ളി സനൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം കെ. ശേഖരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഇര്യനാട് രാമചന്ദ്രൻ, വേങ്കവിള സുരേഷ്,മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മൂഴി എസ്. സുനിൽ, നിസാം പള്ളിമുക്ക്, ഷെമി മൂഴി, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ മണിയൻ മൂഴി, വിജയൻ പാലാഴി, ബിജു പന്നിയോട്ട്കോണം,എം. ആർ. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.നെടുമങ്ങാട് കച്ചേരിനടയിൽ അനുസ്മരണവും പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ, നെട്ടിറച്ചിറ രഘു,എ.എം.ഷെരിഫ്,മഞ്ചയിൽ റാഫി,കൊല്ലംങ്കാവ് സജി,സെയ്ഫുദീൻ,വിനോദ്, കലേഷ്, സോണി പുന്നിലം,നിഷ ജയൻ തുടങ്ങിയവർ സംസാരിച്ചു.