p

തിരുവനന്തപുരം:ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 3.50ന് ബാംഗ്ളൂരിലെ ബയ്യപ്പനഹള്ളിയിൽ നിന്ന് കെ.ആർ.പുരം,പാലക്കാട്,തൃശ്ശൂർ,കോട്ടയം വഴി കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.നാളെ രാവിലെ 10.05ന് കൊച്ചുവേളിയിലെത്തും.ട്രെയിൻ നമ്പർ 06557. 25ന് ഉച്ചയ്ക്ക് 12.35നാണ് മടക്കസർവ്വീസ്.ട്രെയിൻ നമ്പർ 06558.

കർണാടകത്തിലെ ഹുബ്ബള്ളിയിൽ നിന്ന് ഹാവേരി,ദാവൺഗരെ,തുംകൂർ,യശ്വന്തപുര,കെ.ആർ.പുര,ദിണ്ഡിഗൽ,മധുര,നാഗർകോവിൽ വഴി കന്യാകുമാരിയിലേക്ക് ഇന്നലെ വൈകിട്ട് 4ന് പുറപ്പെട്ട ക്രിസ്മസ് സ്പെഷ്യൽ സർവ്വീസ് ഇന്ന് വൈകിട്ട് 3.20ന് കന്യാകുമാരിയിലെത്തും. മടക്കസർവ്വീസ് ഇന്ന്‌ രാത്രി 7.10നാണ്.ട്രെയിൻ നമ്പർ. 07368.

റെ​യി​ൽ​വേ
ബു​ക്കിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​ക്രി​സ്മ​സ് ​അ​വ​ധി​ദി​ന​മാ​യ​ ​നാ​ളെ​ ​റെ​യി​ൽ​വേ​ ​മു​ൻ​കൂ​ർ​ ​ടി​ക്ക​റ്റ് ​റി​സ​ർ​വേ​ഷ​ൻ​ ​കൗ​ണ്ട​റു​ക​ൾ​ ​രാ​വി​ലെ​ 8​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 2​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.