
കിളിമാനൂർ: കുട്ടികളുടെ സർഗാത്മകശേഷി പരിപോഷിപ്പിക്കാനായി ബി.ആർ.സി കിളിമാനൂരിന്റെ പ്രോഗ്രാമായ ചൈത്രം 24 തൊഴിലധിഷ്ഠിത ശില്പശാലയ്ക്ക് ബി.ആർ.സി ഹാളിൽതുടക്കം കുറിച്ചു. കിളിമാനൂർ ബ്ലോക്ക് പ്രോജക്ട് കോഓഓർഡിനേറ്റർ നവാസ്.കെ അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം നിർവഹിച്ചു. സി.ആർ.സി കോഓർഡിനേറ്റർ മായ ജി.എസ് സ്വാഗതം പറഞ്ഞു. സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരായ സനിൽ കെ, ബിന്ദു.പി, സിന്ധു ദിവാകരൻ,രേഷ്മ.യു.എസ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.അദ്ധ്യാപിക സിന്ധു ദിവാകരൻ നന്ദി പറഞ്ഞു.