
തിരുവനന്തപുരം: പരിസ്ഥിതിയെയും നാടിനെയും സംരക്ഷിക്കാൻ സുഗതകുമാരി ടീച്ചറുടെ പാത പിന്തുടരണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.ചെങ്കൽ വലിയകുളത്തിലെ ഗാന്ധി തീർത്ഥ മണ്ഡപത്തിൽ നടക്കുന്ന നാഷണൽ സർവീസ് സ്‌കീമിന്റെ ക്യാമ്പിൽ നടന്ന സുഗതകുമാരി ടീച്ചറുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫ്രാൻ പ്രസിഡന്റ് എസ്.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിമിത്ര മണ്ഡലം ഭാരവാഹികളായ സനിൽ കുളത്തിങ്കൽ,രാജ് മോഹൻ,മണലൂർ ശിവപ്രസാദ്,പുന്നാവൂർ അശോകൻ,അഖിലശ്രീ,ശ്രീപ്രിയ എന്നിവർ പങ്കെടുത്തു.