crpf

കഴക്കൂട്ടം: കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും 10ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് ദേശീയതലത്തിൽ ആവിഷ്കരിച്ച റോസ്ഗർ മേളയുടെ പതിനാലാം ഘട്ടം ഉദ്ഘാടനത്തിന്റെ മുന്നോടിയായി പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യാഥിതിയായി. നിയമന ഉത്തരവ് നൽകിക്കൊണ്ടുള്ള കത്തുകൾ സുരേഷ് ഗോപി ഉദ്യോഗാർത്ഥികൾക്ക് നൽകി. കർണാടക, കേരള സെക്ടറിലെ പരിപാടിയാണ് പള്ളിപ്പുറത്ത് നടന്നത്. പള്ളിപ്പുറം സി.ആർ.പി.എഫ് ഡി.ഐ.ജി വിനോദ് കാർത്തിക്ക്,​ഡി.ഐ.ജി (മെഡിക്കൽ) ഡോ.എം.നക്കീരൻ,കമാൻഡന്റ് രാജേഷ് യാദവ് തുടങ്ങിയവർ പങ്കെടുത്തു.