ss

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനായി മുൻ എം.എൽ.എ. കെ.കെ.ഷാജുവിനെ നിയമിച്ചു.ദളിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഷാജു,ഒരു കൊല്ലം മുൻപ് കോൺഗ്രസിൽനിന്നു രാജിവച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. നിലവിൽ സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗമാണ്. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ല പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഷാജു, കെ.ആർ.ഗൗരിഅമ്മ ജെ.എസ്.എസ്. രൂപവത്കരിച്ചപ്പോൾ ഒപ്പം പോകുകയായിരുന്നു. 2001ലും 2006ലും പന്തളത്തുനിന്ന് ജെ.എസ്.എസ്. ടിക്കറ്റിൽ എം.എൽ.എ.യായി. ഗൗരിഅമ്മ യു.ഡി.എഫ് വിട്ടപ്പോൾ ഷാജു കോൺഗ്രസിന്റെ ഭാഗമായി.