ശംഖുംമുഖം:ക്രിസ്മസിനെ വരവേൽക്കാൻ പൂന്തുറ ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് ഗ്രാമവും സ്‌പോർട്ട് കാർണിവെല്ലും ഒരുക്കി.രണ്ടായിരത്തോളം വർഷം മുൻപുള്ള ബത്ലഹം ഗ്രാമത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് പൂന്തുറയുടെ പ്രധാന വീഥിയിൽ ഒരുക്കിയത്.പുണ്യപിറവിയുടെ വിളംബരമായ ഗബ്രിയേൽമാലാഖയുടെ സന്ദേശം മുതൽ യേശുവിന്റെ ജനനം വരെ പ്രതിപാദിക്കുന്ന മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് ഒന്നര കിലോമീറ്ററോളം വരുന്ന വീഥിയിൽ ഒരുക്കിയിട്ടുള്ളത്.ക്രിസ്മസ് ഗ്രാമം സന്ദർശിക്കാൻ വൻതിരക്കാണ്.ഇതിന് പുറമെ വിവിധ കായികയിനങ്ങൾ ഉൾപ്പെടുത്തിയുള്ള സ്‌പോർട്ട് കാർണിവെല്ലിനും തുടക്കമായി.