dddd

ശംഖുംമുഖം: കേരള മുസ്ലിം ജമാഅത്ത് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മഹല്ല് ഭാരവാഹികളുടെയും സ്ഥാപന മേധാവികളുടെയും സംഗമം നടന്നു.കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ.സൈഫുദീൻ ഹാജി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കെ.എം.ഹാഷിം ഹാജിയുടെ അദ്ധ്യക്ഷതയിൽ ജാബിർ ഫാളിലി പ്രാർത്ഥന നടത്തി.സംസ്ഥാന പ്രവർത്തക സമിതിയംഗം ഹൈദ്രോസ് ഹാജി എറണാകുളം,എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സിയാദ്,വൈസ് പ്രസിഡന്റ് അഡ്വ.കെ.എച്ച്.എം.മുനീർ,മിഖ്ദാദ് ഹാജി,അബുൽഹസൻ വഴിമുക്ക്,നിസാമുദീൻ പെരുമാതുറ,എം.മുഹമ്മദ് റാഫി, സെയ്ദലി സഖാഫി ബീമാപള്ളി,എം.പി.കെ.ശറഫുദീൻ,സജീബ്ഖാൻ തേമ്പാംമൂട്,പാളയംകുന്ന് നാസർ ഹാജി,പാങ്ങോട് സഫീർ,അഡ്വ.ശഹീർ,അബ്ദുറഹീം വിളപ്പിൽശാല,അബ്ദുൽ വാഹിദ് തട്ടത്തുമല പങ്കെടുത്തു.