വർക്കല: ഇടവ ജനതാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ദിനം ആഘോഷിച്ചു.മിഥുൻ ചന്ദ്ര ഗണിതശാസ്ത്ര ക്ലാസുകൾ നയിച്ചു.ലൈബ്രറി പ്രസിഡന്റ്‌ എസ്.മനാഫ്,സെക്രട്ടറി ഷിജികുമാർ.എസ് എന്നിവർ സംസാരിച്ചു.ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ധ്വനി.എം.എസ് ഒന്നാം സ്ഥാനവും അഭിരാം.എസ്,അഭിജയ്.എസ് എന്നിവർ രണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ സൗമ്യ.എസ് ഒന്നാം സ്ഥാനവും ആദിരൂപ്.ബി രണ്ടാം സ്ഥാനവും നേടി.എച്ച്.എസ് വിഭാഗത്തിൽ അഭിഷേക്.എസ് ഒന്നാം സ്ഥാനവും മാധവ്.എം.ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.