peedana-prathiy

ആറ്റിങ്ങൽ: വൃദ്ധയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആലംകോട് മണ്ണൂർഭാഗം അഭയത്തിൽ അമൽകുമാറാണ് (53) ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. മണ്ണൂർ ഭാഗത്ത് ഒറ്റയ്ക്ക് വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 60കാരിയായ വിധവ രാത്രി വീടിന് പുറത്തേക്കിറങ്ങിയ സമയം ഇരുട്ടിൽ പതിയിരുന്ന പ്രതി വൃദ്ധയെ തള്ളിയിട്ട് ബെഡ്റൂമിനകത്ത് കയറ്റി പീഡിപ്പിക്കുകയായിരുന്നു.ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ.ജി,എസ്.ഐമാരായ ജിഷ്ണു,ബിജു എ.എച്ച്, ജി.എസ്.ടി സുനിൽകുമാർ,എസ്.സി.പി.ഒ ശരത് കുമാർ,നിതിൻ,പ്രശാന്തകുമാരൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.