
നാലാം സെമസ്റ്റർ എം.എസ്സി. മാത്തമാറ്റിക്സ് (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട് സെമസ്റ്റർ കമ്പൈൻഡ് ബി.ടെക് (2013 സ്കീം) (സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാലാ പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എച്ച്.എം (2024 അഡമിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 - 23 അഡ്മിഷനുകൾ സപ്ലിമെന്ററിപുതിയ സ്കീം നവംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ആറിന് പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി(2022 അഡ്മിഷൻ റഗുലർ, 2018 - 21 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകൾ ആദ്യ മേഴ്സി ചാൻസ് നവംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 13 ന് ആരംഭിക്കും.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ ഐ.എം.സി.എ(2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷ ജനുവരി മൂന്നിന് ആരംഭിക്കും.
കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം
ജനുവരി 22ന് ആരംഭിക്കുന്ന, മഞ്ചേശ്വരം, സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ എൽ എൽ.ബി (റഗുലർ) നവംബർ 2024 പരീക്ഷകൾക്ക് 31 മുതൽ നാല് വരെ പിഴയില്ലാതെയും ആറ് വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
ഓർമിക്കാൻ...
സിമാറ്റ്:- കോമൺ മാനേജ്മെന്റ് എൻട്രൻസ് ടെസ്റ്റിന് 25ന് രാത്രി 9.50 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: exams.nta.ac.in/CMAT.
കയർ ടെക്നോളജി:- കേന്ദ്ര ഗവൺമെന്റ് നിയന്ത്രണത്തിലുള്ള കയർബോർഡിന്റെ ആലപ്പുഴ, തഞ്ചാവൂർ, ആന്ധ്ര (രാജമണ്ഡ്രി) എന്നിവിടങ്ങളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി പ്രോഗ്രാമിന് ജനുവരി 10 വരെ അപേക്ഷിക്കാം. പ്ലസ് ടുവാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന യോഗ്യത. വെബ്സൈറ്റ്: www.coirboard.gov.in. ആലപ്പുഴയിലെ ഫോൺ നമ്പർ- 0477 2258067.
എം.ബി.ബി.എസ്സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ്
എം.ബി.ബി.എസ് കോഴ്സുകളുടെ സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് മൂന്നാം റൗണ്ട് അലോട്ട്മെന്റിന് 24ന് വൈകിട്ട് 4 വരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ് ലൈൻ : 0471 2525300.
എൽ എൽ.എം അലോട്ട്മെന്റ്
സർക്കാർ/ സ്വാശ്രയ ലാ കോളേജുകളിലെ എൽ എൽ.എം പ്രവേശനത്തിനുള്ള താത്ക്കാലിക വേക്കന്റ് സീറ്റ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 24ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2525300.
പി.ജി.ആയുർവേദം ഓപ്ഷൻ ഇന്നു കൂടി
തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിലേക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 24ന് ഉച്ചയ്ക്ക് ഒന്നിനകം www.cee.kerala.gov.inൽ ഓപ്ഷൻ നൽകാം. ഒഴിവുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
നഴ്സ്കരാർ നിയമനം
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിലെ വി.ആർ.ഡി.എൽ ഇൻഫ്ളുവൻസ പ്രോജക്ടിൽ ജൂനിയർ നഴ്സ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗിൽ നാലുവർഷ ബിരുദമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 04712528855, 2528055.
പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു
തിരുവനന്തപുരം : പി.ആർ.ഡിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ പ്രിയകേരളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു. ജേണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പി.ജി ജേണലിസം ഡിപ്ലോമയുമാണ് യോഗ്യത. ദൃശ്യമാദ്ധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം. സി.വി അടങ്ങിയ അപേക്ഷ ജനുവരി 10നകം ഡയറക്ടർ, വിവര പൊതുജന സമ്പർക്ക വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 695001 വിലാസത്തിൽ തപാലിലോ നേരിട്ടോ prdprogrammeproducer@gmail.com എന്ന ഇമെയിലിലോ നൽകണം. കവറിന് പുറത്ത് പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.