mra

വർക്കല: മുണ്ടയിൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും ഡോ: എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. എം. ജയരാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് സുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജ്ഞാനപ്രകാശ്,കെ .റോയ്,വി. ഭാസി,ജി.രാജീവ് നഗരസഭ കൗൺസിലർമാരായ നിതിൻ നായർ, അഡ്വ.ആർ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പൗരന്മാരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. 10,12 ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.