തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിനെത്തുന്ന പ്രതിഭകളെ വരവേൽക്കാൻ കോട്ടൺഹിൽ സ്‌കൂളിൽ സാംസ്‌കാരിക ചുമർ തയ്യാറാക്കി വിദ്യാർത്ഥികൾ.കല്ലടയാർ എന്നുപേരിട്ട മത്സര വേദിയിൽ നടക്കുന്ന കഥകളി അടക്കമുള്ള കേരളീയ കലാരൂപങ്ങളുടെ ചിത്രങ്ങളാണ് മതിലിൽ വരയ്ക്കുന്നതെന്ന് പി.ടി.എ പ്രസിഡന്റ് ഡോ.അരുൺമോഹൻ പറഞ്ഞു.കോട്ടൺ ഹിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീം സപ്തദിനക്യാമ്പിനെത്തിയ എൽ.ബി.എസ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളും മതിലിൽ ചിത്രംവരയ്ക്കാൻ പങ്കാളികളായി.ആർട്ടിസ്റ്റ് രഞ്ജുഷനാണ് സാംസ്‌കാരിക മതിലിന് ഡിസൈൻ തയ്യാറാക്കിയത്.