
നെടുമങ്ങാട്: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റായി അഡ്വ.വി.എ.ബാബുരാജ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗമാണ്.അഞ്ചാം തവണയാണ് യൂണിയൻ പ്രസിഡന്റ് പദത്തിലെത്തുന്നത്. ടി. ശ്രീകുമാരൻ നായർ വാളിയറ വൈസ് പ്രസിഡന്റായും പി.അനിൽകുമാർ (കല്ലറ മേഖല), ജി. ഉണ്ണികൃഷ്ണൻ നായർ (വെഞ്ഞാറമൂട്), എം.അനിൽകുമാർ (മാണിക്കൽ), ആർ. ഗോപകുമാർ (വെമ്പായം), ചിറയ്ക്കോണം രജി (വട്ടപ്പാറ), ചന്ദ്രകുമാർ. എസ് (നെടുമങ്ങാട് വെസ്റ്റ്), കെ. രാജശേഖരൻ നായർ (നെടുമങ്ങാട് ഈസ്റ്റ്), കുമാർ ഷിബു കെ. ബി (ആനാട്),ബി.എസ്. ഹരികുമാർ (പനവൂർ),ആർ.എസ്.ബൈജു (പുല്ലമ്പാറ), എസ്.ഉദയകുമാരൻ നായർ (പാലോട്), വി.വിജേന്ദ്രൻ നായർ (ചെറ്റച്ചൽ),വി.എൽ.സന്തോഷ് കുമാർ (വിതുര), കെ. അജയകുമാർ (ഉഴമലയ്ക്കൽ), ടി. ശ്രീകുമാരൻ നായർ (വെള്ളനാട്), രജികുമാർ.എസ് (ആര്യനാട്) എന്നിവർ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ, നെടുമങ്ങാട് താലൂക്ക് യൂണിയൻ സെക്രട്ടറി ഐ. വി.ഷിബുകുമാർ, എൻ.എസ്എസ് ഇൻസ്പെക്ടർ വി.സുരേഷ്‌കുമാർ എന്നിവർ മേൽനോട്ടം വഹിച്ചു.