തിരുവനന്തപുരം:മലയാളം,തമിഴ്,ഇംഗ്ലീഷ് റൈറ്റേഴ്സ് ഫോറത്തിന്റെ 140-ാമത് പ്രതിമാസ സമ്മേളനം സ്റ്റാച്യു തായ്‌നാട് ഹാളിൽ ഫോറം പ്രസിഡന്റ് ജസീന്താ മോറിസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
മൂന്നു ഭാഷകളിലേയും എഴുത്തുകാർ അവരുടെ കൃതികൾ അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ പ്രൊഫ.ജി.എൻ.പണിക്കർ,ഡോ.ജി.രാജേന്ദ്രൻപിള്ള,ജി.സുരേന്ദ്രൻ ആശാരി,അനിൽ നെടുങ്ങോട് എന്നിവർ പങ്കെടുത്തു.